ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ പടക്കം വീണ് തീപിടുത്തം

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ. 3 ലക്ഷം രൂപയുടെ നഷ്ടം.

ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

അയല്‍വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....