കൊടകര കുഴല്‍പ്പണക്കേസ്; തൻ്റെ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.

കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു.

പണം കൈകാര്യം ചെയ്തതിന്‍റെ തെളിവുകള്‍ കൈയിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീഷ് വെളിപ്പെടുത്തി.

കേസില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.

ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്ബോള്‍ അവിടെ ‌ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു.

ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....