ശോഭ സുരേന്ദ്രൻ കേരളത്തില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതില്‍ ഒന്നാമത്തേയാള്‍ പിണറായി വിജയനാണ്. രണ്ടാമത്തേയാള്‍ ഗോകുലം ഗോപാലൻ. ബിജെപിയിലേക്ക് മാറാൻ എന്റെ കൂടെ ഡല്‍ഹി വരെ എത്തിയ ഇപി ജയരാജനാണ് മൂന്നാമത്തേയാള്‍. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളരാഷ്‌ട്രീയത്തില്‍ നിന്ന് എന്നെ പിന്മാറ്റി വീട്ടിലിരുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് പിറകില്‍ പ്രവർത്തിച്ചവരെ മുന്നില്‍ക്കൊണ്ടുവരാൻ തനിക്കറിയാം. ഒരു വനിതാ നേതാവ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ആരോപിച്ചോളൂ, പക്ഷെ എന്റെ പേര് ചേർത്ത് ആരോപണം ഉന്നയിക്കുമ്ബോള്‍, സൂക്ഷിക്കണം. കാരണം തന്തയ്‌ക്ക് ജനിച്ചവളാണ് ഞാൻ, ഏതവനോടും മറുപടി പറഞ്ഞിരിക്കും. എന്നെ നിങ്ങള്‍ക്ക് കൊല്ലാം, പക്ഷെ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ നിങ്ങള്‍ക്കാവില്ല- ശോഭാ സുരേന്ദ്രൻ പറഞ്ഞു.