കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന് പിറകില്‍ താനാണെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ കേരളത്തില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതില്‍ ഒന്നാമത്തേയാള്‍ പിണറായി വിജയനാണ്. രണ്ടാമത്തേയാള്‍ ഗോകുലം ഗോപാലൻ. ബിജെപിയിലേക്ക് മാറാൻ എന്റെ കൂടെ ഡല്‍ഹി വരെ എത്തിയ ഇപി ജയരാജനാണ് മൂന്നാമത്തേയാള്‍. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്‌ കേരളരാഷ്‌ട്രീയത്തില്‍ നിന്ന് എന്നെ പിന്മാറ്റി വീട്ടിലിരുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് പിറകില്‍ പ്രവർത്തിച്ചവരെ മുന്നില്‍ക്കൊണ്ടുവരാൻ തനിക്കറിയാം. ഒരു വനിതാ നേതാവ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ആരോപിച്ചോളൂ, പക്ഷെ എന്റെ പേര് ചേർത്ത് ആരോപണം ഉന്നയിക്കുമ്ബോള്‍, സൂക്ഷിക്കണം. കാരണം തന്തയ്‌ക്ക് ജനിച്ചവളാണ് ഞാൻ, ഏതവനോടും മറുപടി പറഞ്ഞിരിക്കും. എന്നെ നിങ്ങള്‍ക്ക് കൊല്ലാം, പക്ഷെ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ നിങ്ങള്‍ക്കാവില്ല- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...