തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കുള്ള തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

കഴിഞ്ഞ ദിവസം ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ധെെര്യമുണ്ടെങ്കില്‍ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ എത്തിയതിന്റെ ഒരു ഫോട്ടോ തെളിയെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാൻ ശോഭ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.’ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതില്‍ നിന്ന് രണ്ട് പൂജ്യം ഞാൻ കളഞ്ഞു. ഒരു അ‌ഞ്ച് തവണയെങ്കിലും ഞാൻ ആന്റോയുടെ വീട്ടില്‍ വന്നതിന്റെ തെളിവ് പുറത്തുവിടണം. ഞാൻ ആന്റോ അഗസ്റ്റിനെ ഫോണില്‍ വിളിച്ചുവെന്ന് അയാള്‍ പറഞ്ഞു. ഞാൻ വിളിച്ച സമയം, നമ്ബർ, തീയതി എന്നിവ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാൻ അയാള്‍ തയ്യാറാവണം. എനിക്ക് വേണ്ടി മുറികള്‍ എടുത്തിട്ടുണ്ടന്നാണ് അയാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലില്‍ എനിക്ക് വേണ്ടി നിങ്ങള്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ അതിന്റെ തെളിവ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണം. ശോഭയ്ക്ക് വിമാനത്തില്‍ കയറാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് അയാള്‍ ആണെന്ന് പറഞ്ഞു. ഇല്ലാത്ത ബലാത്സംഗ കുറ്റം ചുമത്താൻ ഒരു സ്ത്രീക്ക് പണം വാഗ്ദാനം ചെയ്ത ആളാണ് ആന്റോ. അതിന്റെ സാക്ഷിയാണ് ഞാൻ. തിരൂർ സതീശന് പിന്നില്‍ ആന്റോ അഗസ്റ്റിൻ ആണ്’,- ശോഭാ സുരേന്ദ്രൻ ആരോപിച്ചു.24 ചാനൽ മുഖ്യ ഷെയർ ഉടമ ഗോകുലം ഗോപാലനും, റിപ്പോർട്ടർ ചാനൽ എം.ഡി ആൻ്റോ അഗസ്റ്റിനും ബിജെപി തന്നെ വ്യക്തിപരമായി തകർക്കാനാണ് ശ്രമിക്കുന്നത് എന്നവർ പറഞ്ഞു.വാർത്താ സമ്മേളന റിപ്പോർട്ടിംഗിൽ നിന്ന് 24, റിപ്പോർട്ടർ ചാനൽ ലേഖകരെയും ഒഴിവാക്കി. രണ്ടു ചാനൽ മുതലാളിമാർക്കെതിരെ പറയുന്നത്, കേൾക്കുന്ന ജീവനക്കാർക്ക് വിഷമമുണ്ടാക്കുമെന്നതിനാൽ ഒഴിവാക്കിയതെന്ന് ആണ് വിശദീകരണം. മുഴുവൻ ചാനലുകളും തന്നെ ബഹിഷ്കരിച്ചാലും കുഴപ്പമില്ല ഓൺലൈൻ ചാനലുകൾക്ക് മുമ്പിൽ വാർത്താ സമ്മേളനം നടത്തുമെന്നും ശോഭാ സുരേന്ദ്രൻ വ

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....