ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ അവകാശവാദമുന്നയിച്ച് ഇന്ത്യ

2036ലെ ഒളിംപിക്സിനും പാരാലിംപിക്സിനും ആതിഥേയത്വം വഹിക്കാൻ അവകാശവാദമുന്നയിച്ച്‌ ഇന്ത്യ ഒളിംപിക് കമ്മിറ്റിയുടെ ആതിഥേയ സമിതിക്ക് കത്ത് നല്‍കിയതായി ദേശീയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഒളിംപിക്സിന് അവകാശവാദമുന്നയിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്. ഇന്ത്യയ്‌ക്കൊപ്പം മെക്‌സിക്കോ, ഇന്തോനേഷ്യ, തുർക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും 2036 ഓളിമ്പിക്സ നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ ഇതുവരെ ഓളിമ്പിക്സിന് ആതിഥേയത്വം വഹിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും മാത്രമാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. 2036 ഓളിമ്പിക്സില്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ കുറിച്ച്‌ ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇത് 140 കോടി ഇന്ത്യക്കാരുടെ ചിരകാല സ്വപ്നവും ആഗ്രഹവുമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാരീസ് ഓളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റുകളോട് 2036 ഓളിമ്പിക്സിന്റെ തയ്യാറെടുപ്പുകളില്‍ പങ്കെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആദ്യം, മുംബൈയില്‍ നടന്ന ഐഒസിയുടെ 141-ാം സെഷനിലും ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.

Leave a Reply

spot_img

Related articles

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...