മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നിവ നവംബർ 20ന് വൈകിട്ട് അഞ്ചിനകം districtmeritscholarship@gmail.com ലേക്ക് നൽകണം. www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...