കാസർഗോഡ്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എം.സി.ആര്‍.സി കളില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 11 ന് എന്‍ഡോസള്‍ഫാന്‍ സഹജീവനഗ്രാമത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.സ്പീച്ച് തെറാപ്പിസ്റ്റ് 8 ഒഴിവ്. യോഗ്യത- എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി – 40 വയസ്സ്. ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് 10 ഒഴിവ്. യോഗ്യത – എം.ഒ.ടി അല്ലെങ്കില്‍ ബി.ഒ.ടി, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി – 40 വയസ്സ്. ഫോണ്‍- 7034029301, 964522257