മലങ്കരസഭാ തര്‍ക്കം: സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി.ജസ്റ്റീസ് കെ വി വിശ്വനാഥ് ആണ് പിന്മാറിയത്.സംസ്‌ഥാന സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസില്‍ ഇന്ന്‌ നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഒഴിവാക്കണമെന്നഭ്യര്‍ഥിച്ചു പാലക്കാട്‌ ജില്ലാ കലക്‌ടറും മുന്‍ ചീഫ്‌ സെക്രട്ടറി ഡോ.വി. വേണുവും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നാണു പാലക്കാട്‌ കലക്‌ടര്‍ അറിയിച്ചത്‌. താന്‍ ചീഫ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാല്‍, തന്നെ ഒഴിവാക്കണമെന്നാണു ഡോ. വി. വേണുവിന്റെ അഭ്യര്‍ഥന.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ കലക്‌ടർ ,എസ്‌.പി. ഉള്‍പ്പെടെയുള്ള പോലീസ്‌, റവന്യൂ ഉദ്യോഗസ്‌ഥര്‍ ഇന്നു നേരിട്ടു ഹാജരാകണമെന്നാണു നിർദ്ദേശം നൽകിയത്.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്‌. മൂന്നാമത്തെ കോടതിയില്‍ ഐറ്റം നമ്പര്‍ മുപ്പതായി കേസ്‌ ഇന്നു പരിഗണിക്കുന്നുണ്ട്‌. നിലവില്‍ ജസ്‌റ്റീസ്‌ ബി.ആര്‍. ഗവായ്‌ അധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയില്‍ മാറ്റമുണ്ടാകുമോ എന്നു വ്യക്‌തമല്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു സംസ്‌ഥാനത്തിനുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും.മുപ്പതാമത്തെ കേസായതിനാല്‍, സാധാരണ ഉച്ചയോടെ മാത്രമേ സുപ്രീം കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...