കണ്ണൂർ എഡിഎം ആത്മഹത്യ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി 11 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
പി പി ദിവ്യയ്ക്ക് ജാമ്യം നൽകിയ നടപടിയിൽ പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പ്രതികരിക്കാൻ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും മഞ്ജുഷ പറഞ്ഞു.തലശേരി സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.