‘0484 എയ്റോ ലോഞ്ച് സ്‌പെഷ്യൽ പോസ്റ്റൽ കവർ’ പ്രകാശനം ചെയ്‌തു

കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് പ്രവർത്തനം തുടങ്ങിയതിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് ‘0484 എയ്റോ ലോഞ്ച് സ്‌പെഷ്യൽ പോസ്റ്റൽ കവർ’ പുറത്തിറക്കി. പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ. ആർ ഗിരി, സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ ചേർന്നാണ് സ്‌പെഷ്യൽ പോസ്റ്റൽ കവർ പ്രകാശനം ചെയ്തത്.

50,000 ചതുരശ്ര അടിയിലായി 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, ഒരു കോ-വർക്കിംഗ് സ്‌പേസ്, ജിം, സ്പാ എന്നിവയുൾപ്പെടെയുള്ള ഈ ലോഞ്ച് യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ ലഭ്യമാക്കാനാവും.

കൊച്ചി വിമാനത്താവളത്തിൽ വച്ചു നടന്ന ചടങ്ങിൽ ആലുവ ഡിവിഷൻ പോസ്റ്റ് ഓഫീസ് – സീനിയർ സൂപ്രണ്ട് ജിസി ജോർജ്, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ലെനി സെബാസ്റ്റ്യൻ, സിയാൽ ഉദ്യോഗസ്ഥർ, പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....