മോഹൻലാലിന്റെ 360-ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തുടരും എന്നാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഫീൽഗുഡ് ചിത്രമെന്ന് സൂചന നൽകുന്നതാണ് ടൈറ്റിൽ പോസ്റ്റർ. വിൻ്റേജ് ലുക്കിലുള്ള മോഹൻലാലിനൊപ്പം സ്കൂൾ കുട്ടികളെയും പോസ്റ്ററിൽ കാണാം. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്കപ്പായത്. ഇത് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തിയത് ശോഭനയായിരുന്നു. എവർഗ്രീൻ ജോഡി 15 വർഷത്തിന് ശേഷം സ്ക്രീനിൽ ഒരുമിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രിത്തിനുണ്ടായിരുന്നു. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്