IAS തലപ്പത്തെ പരസ്യപോരിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടും

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐഎസിനെതിരായ പരസ്യ പോരിൽ എൻ പ്രശാന്തിൽ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എ ജയതിലക് മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നും മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി എന്നുമാണ് ഫേസ്ബുക്കിൽ എൻ പ്രശാന്തിന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകൾക്ക് എ ജയതിലകിനെ വിമർശിച്ചുള്ള പ്രതികരണങ്ങൾ എൻ പ്രശാന്ത് ഇപ്പോഴും തുടരുകയാണ്.എ ജയതിലകിന്റെ ചിത്രം സഹിതമാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാർമശം. തനിക്കെതിരെ പത്രത്തിന് വാർത്ത നൽകുന്നത് എ ജയതിലകാണെന്ന് എൻ പ്രശാന്ത് ആരോപിച്ചു. മാതൃഭൂമിയുടെ സ്പെഷൽ റിപ്പോർട്ടർ എന്നാണ് എ ജയതിലകിനെ വിമർശിക്കുന്നത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് എ ജയതിലകെന്നും പരിഹാസമുണ്ട്. മറ്റൊരു പോസ്റ്റിലെ കമന്റിൽ എ ജയതിലക് ഐഎഎസിനെ മാടമ്പള്ളിയിലെ ചിത്ത രോഗി എന്നും എൻ പ്രശാന്ത് അധിക്ഷേപിക്കുന്നു. മതാടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്ണന് എതിരായ പരിഹാസ പോസ്റ്റിലെ കമന്റിലാണ് ഈ അധിക്ഷേപപരാമർശം. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാർ ഉണ്ടെന്നാണ് പരിഹാസം. അതിനിടെ, ഉദ്യോഗസ്ഥർക്കിടയിൽ സർക്കാരിന് നിയന്ത്രണം ഇല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു.എൻ പ്രശാന്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും എ ജയതിലക് മുഖ്യമന്ത്രിക്ക് അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എൻ പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. എൻ പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ പിന്നീട് ഉന്നതി സിഇഒ ആക്കിയിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...