കേരളത്തിന്റെ ആദ്യ ജലവിമാനം കൊച്ചി കായലിലേക്ക് ഇറങ്ങി

പുതുചരിത്രം കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ് സിപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങി. ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലെത്തിയ ‘ഡിഹാവ്ലാൻഡ് കാനഡ’ ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ 3.30ഓടെയാണ് പറന്നിറങ്ങിയത്. കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് കൊച്ചിയിൽ എത്തിയത്.ഇന്ധനം നിറയ്ക്കാനായി നെടുമ്പാശേരിയില്‍ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകി. നവംബർ 11ന് നടക്കുന്ന പരീക്ഷണ പറക്കലിന് മുന്നോടിയായാണ് ജലവിമാനം കൊച്ചിയിലെത്തിയത്.ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും യാത്രാസമയത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സീപ്ലെയിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ സജ്ജീകരിക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയവ വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ട്രയൽ റൺ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും.

Leave a Reply

spot_img

Related articles

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....