ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു

ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു.തമിഴ്നാട്ടിൽ തഞ്ചാവൂരിൽ വച്ചാണ് ടിപ്പർ ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്.ഞായർ വൈകുന്നേരം 4.20 ഓടെയാണ് അപകടം.എതിർ ദിശയിൽ വരുകയായിരുന്ന ഇരു വാഹനങ്ങളുടെയും ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള ഭാഗത്താണ് ഇടിച്ചത്.ഡ്രൈവർക്കും, കണ്ടക്ടർക്കും നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം ജില്ലയിൽ നിന്നുള്ള നിരവധി യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...