സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവം; തൃശൂർ സഹോദയയ്ക്ക് ഓവറോള്‍ കിരീടം

സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ സഹോദയയ്ക്ക് ഓവറോള്‍ കിരീടം.1,445 പോയിന്‍റുമായാണ് കിരീടനേട്ടം.മലബാർ സഹോദയ 1,317 പോയിന്‍റുമായി രണ്ടാംസ്ഥാനവും കൊച്ചി സഹോദയ 1,256 പോയിന്‍റുമായി മൂന്നാംസ്ഥാനവും നേടി.

സ്കൂള്‍ തലത്തില്‍ കോഴിക്കോട് സില്‍വർ ഹില്‍സ് പബ്ലിക് സ്കൂള്‍ 318 പോയിന്‍റുമായി കിരീടം സ്വന്തമാക്കി. ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ 200 പോയിന്‍റുമായി രണ്ടാംസ്ഥാനവും തിരുവന്പാടി ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ 174 പോയിന്‍റുമായി മൂന്നാംസ്ഥാനവും നേടി.

ഗ്രേഡുകള്‍ അനുസരിച്ച്‌ ഒന്നാംസ്ഥാനം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിനും രണ്ടാംസ്ഥാനം കൊല്ലത്തെ ശ്രീനാരായണ പബ്ലിക് സ്കൂളിനും മൂന്നാംസ്ഥാനം തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിനും ലഭിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...