കോണ്‍ഗ്രസിനായി കര്‍ണാടകയില്‍ നിന്ന് പണമൊഴുകി; ആരോപണവുമായി സത്യന്‍ മൊകേരി

രാഹുലും പ്രിയങ്കയും വയനാടിനെ വഞ്ചിച്ചു, കോണ്‍ഗ്രസിനായി കര്‍ണാടകയില്‍ നിന്ന് പണമൊഴുകി; ആരോപണവുമായി സത്യന്‍ മൊകേരി24 Web Desk47 seconds agoGoogle News2 minutes Readsathyan mokeri against rahul gandhi and priyanka gandhiwhatsapp sharing button Sharefacebook sharing buttontwitter sharing buttonemail sharing buttonsharethis sharing buttonവയനാട്ടില്‍ ആവേശോജ്വലമായ കലാശക്കൊട്ടിനിടെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നുവെന്നാണ് സത്യന്‍ മൊകേരിയുടെ ആരോപണം. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണെന്നും അതിനാലാണ് കിറ്റില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ പതിപ്പിച്ചതെന്നും സത്യന്‍ മൊകേരി വിമര്‍ശിച്ചു.ചുവന്ന തൊപ്പികളും ജീപ്പും വലിയ കൊടികളുമായി പ്രവര്‍ത്തകര്‍ അത്യാവേശത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വരവേറ്റത്. സിപിഐഎമ്മിന്റേയും സിപിഐയുടേയും പ്രവര്‍ത്തകരുടെ വലിയ നിരയാണ് മാനന്തവാടിയില്‍ കാണാനായത്. വയനാട്ടിലുടനീളം പ്രവര്‍ത്തിച്ച് ഗ്രൗണ്ടിലിറങ്ങി ജനങ്ങളെ കേള്‍ക്കുന്ന സത്യന്‍ മൊകേരിയെ ജനം വിജയിപ്പിക്കുമെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

spot_img

Related articles

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...