സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്‍.എസ്.ഒ.എഫ് ലെവല്‍ 3 ( ആറ് മാസം + ഒരു മാസം ഇന്റെണ്‍ഷിപ്പ് ) എന്ന കോഴ്സിലേക്കാണ് അപേക്ഷിക്കാവുന്നത്.

പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം ഒഴിവുകള്‍ പട്ടികജാതി പട്ടികവര്‍ഗ അപേക്ഷകര്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. പരിശീലന കാലയളവില്‍ വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. അര്‍ഹതയുള്ള ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സായി പ്രതിമാസം 500 രൂപ നല്‍കും.

അപേക്ഷകര്‍ സാക്ഷരതയുള്ളവരായിരിക്കണം. കയര്‍ വ്യവസായനിയമം 1958 (ആര്‍ ആന്‍ഡ് എല്‍) പ്രകാരം രജിസ്റ്റര്‍ചെയ്തിട്ടുള്ള സംഘങ്ങളില്‍ നിന്നോ സ്പോണ്‍സര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ 18നും 50നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

അപേക്ഷാഫാറം കലവൂരിലെ ദേശീയ കയര്‍ പരിശിലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. കൂടാതെ കയര്‍ ബോര്‍ഡിന്റെ വെബ് സൈററിലും ലഭ്യമാണ്. അപേക്ഷകള്‍ ജൂണ്‍ 19ന് മുമ്പായി അസി. ഡയറക്ടര്‍, കയര്‍ ബോര്‍ഡ്, ദേശീയ കയര്‍ പരിശീലന കേന്ദ്രം, ഭാരത സര്‍ക്കാര്‍, കലവൂര്‍ പി ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...