അല്ലു അർജുനെതിരെ തുടർച്ചയായി വ്യാജ വാർത്ത, യുട്യൂബ് ചാനലിന്റെ ഓഫീസിലെത്തി മാപ്പ് പറയിപ്പിച്ച് ഫാന്‍സ്

അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ. അല്ലു അര്‍ജുനെതിരേ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണം. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.യൂട്യൂബ് ചാനൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അർജുനെതിരെ മോശം വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു.മോർഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോകളായിരുന്നു ചാനൽ പോസ്റ്റ് ചെയ്തിരുന്നത്.ചാനല്‍ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിന്റെയും വിഡിയോ എഡിറ്ററെകൊണ്ട് വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എക്‌സിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.ഇത്തരം അധിക്ഷേപങ്ങളോട് ഇനിയുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പും നൽകുന്നു. അല്ലു അര്‍ജുന്റെ പുതിയ സിനിമയായ പുഷ്പ 2 ഡിസംബര്‍ അഞ്ചിനാണ് റിലീസ്. നവംബര്‍ 17 ന് സിനിമയുടെ സിനിമയുടെ ട്രെയിലര്‍ ഇറങ്ങും.

Leave a Reply

spot_img

Related articles

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും...

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് രാവിലെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആക്രമണത്തിനിടെ...

ഓപ്പറേഷൻ സിന്ദൂർ; വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്....

ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന്...