വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ് ഗുണ്ട്; അവശയായി വീണ് നവവധു

കൊച്ചിയിൽ വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം.വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ സർപ്രൈസായി ഗുണ്ട് അടക്കമുള്ളവ പൊട്ടിച്ചത്. ഇതോടെ ശബ്ദം താങ്ങാനാകാതെ വധു അവശയായിവീഴുകയായിരുന്നു.പിന്നാലെ രാത്രി ഏഴരയോടെ വധുവിനെ വിവാഹവാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് ഇട്ടു.ഡ്രിപ്പ് ഇട്ടതോടെ വധുവിന്റെ ആരോഗ്യനില ശരിയായി, തുടർന്ന് വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനൊപ്പം തിരിച്ചുപോയി. വൈറ്റില ഭാഗത്താണ് വധുവിന്റെ വീട്.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...