കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍; അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 2022ല്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിലും 2023ല്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് നടന്നു.

രണ്ടിടത്തും യു.ഡി.എഫ് വിജയിച്ചു. 2024ല്‍ പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. പാലക്കാട് ഷാഫി പറമ്പിലും ചേലക്കരയില്‍ കെ.രാധാകൃഷ്ണനും ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫും ചേലക്കര എല്‍.ഡി.എഫും നിലനിർത്തി. 2025ല്‍ പി.വി അൻവർ രാജിവച്ചതിനെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. യു.ഡി.എഫ് വിജയിച്ചു. ഒഴിഞ്ഞു കിടക്കുന്നത് മൂന്ന് സീറ്റുകള്‍. കോടതിവിധിയെ തുടർന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിനാല്‍ തിരുവനന്തപുരം മണ്ഡലവും വാഴൂർ സോമന്റെ നിര്യാണത്തെ തുടർന്ന് പീരുമേട് മണ്ഡലവും കാനത്തില്‍ ജമീലയുടെ നിര്യാണത്തെതുടർന്ന് കൊയിലാണ്ടി മണ്ഡലവും ഒഴിഞ്ഞുകിടക്കുന്നു

നിലവിലെ കക്ഷിനില

ആകെ സീറ്റ്: 140
എല്‍.ഡി.എഫ്: 95
യു.ഡി.എഫ്: 42
ഒഴിവ്: 03

എല്‍.ഡി.എഫ്: 95

സി.പി.എം: 65 (4 സ്വതന്ത്രർ ഉള്‍പ്പെടെ)
സി.പി.ഐ: 16
കേരള കോണ്‍ഗ്രസ്(എം):5
ജനതാദള്‍(എസ്): 2
എൻസിപി: 2
എല്‍.ജെ.ഡി: 1
കോണ്‍ഗ്രസ്(എസ്): 1
കേരള കോണ്‍ഗ്രസ് (ബി):1
ആർ.എസ്. പി (എല്‍): 1
ജനാധിപത്യ കേരള കോണ്‍ഗ്രസ്: 0
ഐ.എൻ.എല്‍: 1

യു.ഡി.എഫ്: 42

കോണ്‍ഗ്രസ്: 22
മുസ്ലിംലീഗ്: 15
കേരള കോണ്‍ഗ്രസ്: 2
കേരള കോണ്‍ഗ്രസ് (ജേക്കബ്): 1
എൻ.സി.കെ: 1
ആർ.എം.പി.ഐ:1

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....