യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം

യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം.നാളുകളായി പെസഹാ ബുധനാഴ്‌ച രാത്രി നടത്തിയിരുന്ന ശുശ്രൂഷയാണു പെസഹാ വ്യാഴാഴ്‌ച പുലർച്ചെ നടത്താൻ എപ്പിസ്കോപ്പൽ സുന്നഹദോസ് നിശ്ചയിച്ചത്.
സന്ധ്യാപ്രാർഥന, സൂത്താറ, രാത്രി പ്രാർഥനകൾ പെസഹാ ബുധനാഴ്ച‌ വൈകുന്നേരം പൂർത്തികരിച്ചു വ്യാഴാഴ്‌ച പുലർച്ചെ നാലിനു പെസഹ ശുശ്രൂഷ നടത്തുന്നതിനാണു ഈ തീരുമാനംവിശുദ്ധ കുർബാന കൂടുതൽ വിശുദ്ധിയോടും ഒരുക്കത്തോടും സ്വീകരിക്കുന്നതിനാണു പുതിയ ക്രമീകരണമെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പള്ളികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.പള്ളികളിൽ സ്ഫോടന ശേഷി കൂടുതലുള്ള കരിമരുന്ന് പ്രയോഗവും കതിനയും പാടില്ലന്നും, പളളിക്കുള്ളിൽ കേക്ക് മുറിക്കൽ ചടങ്ങ് നടത്താൻ പാടില്ലെന്നും സർക്കുലറിൽ ഉണ്ട്.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...