മുസ്ലീങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപവും വിദ്വേഷപ്രചരണവും നടത്തിയ കേസില്‍ സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവായ റാസ്മസ് പലുദാന് സ്വീഡിഷ് കോടതി നാലുമാസം തടവുശിക്ഷ വിധിച്ചു. ഡാനിഷ് രാഷ്ട്രീയപാര്‍ട്ടിയായ സ്ട്രാം കുര്‍സ്(ഹാര്‍ഡ് ലൈന്‍) നയിക്കുന്നത് റാസ്മസ് പലുദാന്‍ ആണ്. 2022ല്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയത്.വിശുദ്ധ ഖുറാന്‍ കത്തിക്കുകയും മുസ്ലീങ്ങള്‍ക്കും അറബ് വംശജര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരെ വിദ്വേഷപ്രചരണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാകാനാകില്ലെന്ന് മാല്‍മോ ജില്ലാ കോടതി കണ്ടെത്തി. മതങ്ങളെ വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്ന് ചീഫ് കൗണ്‍സിലര്‍ നിക്ലാസ് സോഡര്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു