ആംബുലൻസ് സേവനം ഊബർ മാതൃകയില്‍ സജ്ജീകരിക്കും; കെ ബി ഗണേഷ്‌കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം ഊബർ മാതൃകയില്‍ സജ്ജീകരിക്കുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.ആംബുലൻസിന്റെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കും. ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍, 108 ആംബുലൻസുകളുടെയും മറ്റു സ്വകാര്യ ആംബുലൻസുകളുടെയും സഹകരണത്തോടെ പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനം ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ അടിയന്തര ഘട്ടങ്ങളില്‍ ആംബുലൻസിനോളം പ്രാധാന്യമുള്ള വാഹനമാണ്. ജോലിയുടെ ഭാഗമായി റോഡുകളില്‍ സഞ്ചരിക്കുന്ന ഓട്ടോ തൊഴിലാളികളാണ് മിക്കപ്പോഴും അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആദ്യം ഓടിയെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അപകടത്തില്‍പ്പെടുന്ന രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച്‌ ഓട്ടോ ഡ്രൈവർമാർക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...