പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് വി.ഡി സതീശൻ

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സരിൻ തൃശൂർക്കാരനാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് വന്ന് പേര് ചേർത്താതാണെന്നും സതീശൻ ആരോപിച്ചു. സരിൻ തിരുവല്വാമലക്കാരനാണ്. ചേലക്കരയാണ് നിയോജക മണ്ഡലം. ഒറ്റപ്പാലത്ത് മത്സരിച്ചപ്പോള്‍ അവിടെ വോട്ട് ചേർത്തു, ഇപ്പോള്‍ ഇവിടെയും. ഇലക്ഷന് ശേഷം ചലഞ്ച് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിറകിലുള്ളത് മന്ത്രി എം.ബി രാജേഷും അളിയനുമാണ്. നാടകങ്ങള്‍ക്കെല്ലാം കാരണം ഇവർ മൂന്ന് പേരുമാണെന്നും സതീശൻ വ്യക്തമാക്കി.നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി ദിവ്യ ഇടപെട്ട പെട്രോള്‍ പമ്പ് ഒരു സിപിഎം നേതാവിന്റെതാണ്. ദിവ്യ പാർട്ടിയുമായി ഇടയാതിരിക്കാനാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ ശ്യാമള ഗോവിന്ദൻ തന്നെ ജയിലില്‍ സ്വീകരിക്കാൻ പോയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...