കോട്ടയം കല്ലറ ചന്തപ്പറമ്പിൽ ആൾ താമസമില്ലാത്ത വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം.കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത്.കല്ലറ കഴിവേലിൽ സ്റ്റീഫൻ ,കുടിലിൽ തങ്കമ്മ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.വീട്ടിനുള്ളിൽ കടന്ന രണ്ടംഗ മോഷ്ടാക്കൾ അലമാരകൾ കുത്തിപ്പൊളിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിടുകയും ചെയ്തു.ഉടമൾ സ്ഥലത്ത് ഇല്ലാത്തതിനാൽ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല.സമീപത്തെ മറ്റൊരു വീട്ടിലും മോഷ്ടാക്കൾ എത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് മടങ്ങി.കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.