പ്രസവ പരിചരണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റില്‍

പ്രസവ പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റില്‍.മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കോള്‍ വഴിയാണ് ഇവർ കാമുകന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ നല്‍കിയത്.

വെളിയങ്കോടുള്ള പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. പരിചരണത്തിന്റെ ഭാഗമായി യുവതി കുഴമ്പ് തേച്ച്‌ കിടക്കുന്നതിനിടെ ജീവനക്കാരി കാമുകന് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പരിചരണകേന്ദ്രത്തിലെ മറ്റൊരു സ്ത്രീയാണ് വിവരം ചികിത്സയിലുള്ള യുവതിയെ അറിയിച്ചത്.

യുവതി ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ഇവർ ജീവനക്കാരിയുടെ ഫോണ്‍ പരിശോധിക്കുകയുമായിരുന്നു. ഫോണില്‍ വീഡിയോ കോള്‍ ചെയ്തതായി കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...