പ്രസവ പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റില്‍.മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കോള്‍ വഴിയാണ് ഇവർ കാമുകന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ നല്‍കിയത്.
വെളിയങ്കോടുള്ള പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. പരിചരണത്തിന്റെ ഭാഗമായി യുവതി കുഴമ്പ് തേച്ച് കിടക്കുന്നതിനിടെ ജീവനക്കാരി കാമുകന് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പരിചരണകേന്ദ്രത്തിലെ മറ്റൊരു സ്ത്രീയാണ് വിവരം ചികിത്സയിലുള്ള യുവതിയെ അറിയിച്ചത്.
യുവതി ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ഇവർ ജീവനക്കാരിയുടെ ഫോണ്‍ പരിശോധിക്കുകയുമായിരുന്നു. ഫോണില്‍ വീഡിയോ കോള്‍ ചെയ്തതായി കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസിന് പരാതി നല്‍കുകയായിരുന്നു.