കൊച്ചി വിമാനത്താവളത്തിൽ പമ്പയിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ്.കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്പെഷ്യൽ ബസ് സർവീസ് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാവിലെ 2:30 ന് പമ്പയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സി ഓൺലൈൻ വഴിയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വിമാനത്താവളത്തിൽ നിന്നും 30 ൽ അധികം യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേർഡ് ബസ് അനുവദിക്കുന്നതാണ്.
www.online.ksrtcswift.com എന്ന വെബ്സൈറ്റ് വഴിയും , Ente KSRTC Neo-oprs- ആപ്പ് വഴിയും , 9539215231, 9562738311 എന്നീ നമ്പറുകളിലും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാം.