ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ചു; ഭർത്താവ് അറസ്റ്റില്‍

ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച്‌ പൊള്ളിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍.ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് – ഏഴുകമ്പി ഭാഗത്ത് താമസിക്കുന്ന പന്നാരക്കുന്നേല്‍ ഗിരീഷ് തങ്കപ്പൻ (45) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആക്രമണം ഉണ്ടായത്. കുടിക്കാൻ കൊടുത്ത തിളച്ച ചായ ഗിരീഷ് ഭാര്യയുടെ മുഖത്തൊഴിക്കുകയായിരുന്നു. മുഖത്തും വലതു കണ്ണിനും സാരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യത്തിന് അടിമയായ ഗിരീഷ് ഭാര്യയുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.ഇവർക്ക് രണ്ട് മക്കളുണ്ട്.പ്രതിയെ റിമൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...