ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച് പൊള്ളിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍.ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് – ഏഴുകമ്പി ഭാഗത്ത് താമസിക്കുന്ന പന്നാരക്കുന്നേല്‍ ഗിരീഷ് തങ്കപ്പൻ (45) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആക്രമണം ഉണ്ടായത്. കുടിക്കാൻ കൊടുത്ത തിളച്ച ചായ ഗിരീഷ് ഭാര്യയുടെ മുഖത്തൊഴിക്കുകയായിരുന്നു. മുഖത്തും വലതു കണ്ണിനും സാരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യത്തിന് അടിമയായ ഗിരീഷ് ഭാര്യയുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.ഇവർക്ക് രണ്ട് മക്കളുണ്ട്.പ്രതിയെ റിമൻഡ് ചെയ്തു.