2025ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ നിന്നും സിലബസ് കുറയ്ക്കില്ല; സിബിഎസ്‌ഇ

2025ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്‌ഇ.

അത്തരത്തിലുള്ള നയപരമായ തീരുമാനം ബോര്‍ഡ് ഇതുവരെ എടുത്തിട്ടില്ല. മൂല്യനിര്‍ണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ മാറ്റങ്ങള്‍ വരുത്തിയിട്ടുമില്ല. ബോര്‍ഡിന്റെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും സിബിഎസ്‌ഇ വ്യക്തമാക്കി.

2025ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ സിബിഎസ്‌ഇ നിര്‍ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി....

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്....