കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടകൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രം കേരളത്തെ പരിഗണിച്ചില്ല. വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായങ്ങൾ വേണം. വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ട്. അത് നല്ല കാര്യം, പക്ഷെ കേരളത്തിനും സഹായം വേണം.കേരളത്തിന് എന്ത് കുറവാണുള്ളത് ഇന്ത്യയ്ക്ക് പുറത്തല്ലലോയെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.കേരളം രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകൾ കേന്ദ്രം മറക്കരുത്. കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ സംസ്ഥാന സർക്കാർ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.