വേതനമില്ല ; റേഷന്‍ വ്യാപാരികള്‍ നവംബര്‍ 19ന് കടകളടച്ച്‌ പ്രതിഷേധിക്കും

രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷന്‍ വ്യാപാരികള്‍. നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തും. റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷന്‍ വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്. അതിനിടെ, റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കരാറുകാരുമായി ഇന്ന് ചര്‍ച്ച നടത്തും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...