ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ സംസ്‌കാരം ഇന്ന്

കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. കായംകുളം സ്വദേശി അഞ്ജലിയുടെയും കരുനാഗപ്പളളി സ്വദേശി ജെസി മോഹൻ്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് രാവിലെ എട്ട് മണി മുതല്‍ കായംകുളം കെപിഎസിയില്‍ പൊതുദർശനം നടക്കും. സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്‌മശാനത്തില്‍ ആണ് സംസ്കാരം നടക്കുക. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...