അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: സ്വന്തമായി വീടോ സ്ഥിരവരുമാനമോ ഇല്ലാത്ത വിധവകളുടെ ജീവിതം മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമായി വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഭർത്താവ് മരിച്ച, ഭർത്താവ് ഉപേക്ഷിച്ച് ഏഴു വർഷം കഴിഞ്ഞ സാധുക്കളായ വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് മാസം 1000 രൂപ പദ്ധതിയിലൂടെ ലഭിക്കും. ഡിസംബർ 15നകം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സംരക്ഷിക്കപ്പെടുന്ന വിധവകൾക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം. വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമപെൻഷനുകളോ വനിതാ-ശിശു വികസന വകുപ്പിന്റെ മറ്റ് ധനസഹായമോ ലഭിക്കുന്നവരാകരുത്. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉണ്ടായിരിക്കരുത്. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവ ധനസഹായത്തിന് അർഹരല്ല.ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകൾ അപ്ലോഡ് ചെയ്യണം. മുൻവർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. വിശദവിവരത്തിന് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലും അങ്കണവാടി / ഐസിഡിഎസ് എന്നിവിടങ്ങളിലും ലഭിക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....