ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് പോലീസ്എന്നാല്‍ മോഷ്ടാക്കളെ കുറിച്ച് ഒരു തുമ്ബ് പോലും ഉണ്ടാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.ആലപ്പുഴ ജില്ലയിൽ നാലടത്താണ് കുറവാ സംഘത്തിൻറെ മോഷണശ്രമം ഉണ്ടായത്.ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചുകുറുവാ സംഘം ചെറുകുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് പോലീസ് പറഞ്ഞു റെയിൽവേ സ്റ്റേഷനും പരിസരത്തും തമ്പടിച്ച ശേഷം മോഷണം നടത്തുകയാണ് പതിവ്.ശരീരം മുഴുവൻ എണ്ണ പുരട്ടി, മുഖം തോർത്തുകൊണ്ട് മറച്ചാണ് കുറുവാ സംഘത്തിലെ അംഗങ്ങൾ മോഷണം നടത്താൻ എത്തുന്നത്.ശബരിമല സീസൺ അനുബന്ധിച്ച് പോലീസിൻ്റെ ശ്രദ്ധ മാറുമ്പോഴാണ് ഇവരുടെ ശല്യം കൂടുതൽ കണ്ടുവരുന്നത് എന്ന് ഡിവൈഎസ്പി പറഞ്ഞു.പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവ സംഘമെത്തിയിരുന്നു.മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് പരിക്കേൽക്കുകയും ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്ബില്‍ വിപിന്‍ ബോസിന് ആണ് കുറുവാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റത്