സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരു കാലത്തുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. എല്ലാവരും ഒരുമിച്ച്‌ നിന്ന് അതിനെ സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് തങ്ങള്‍ക്ക് നേരെ പൊലീസിനെ ഉപയോഗിച്ചും ഗുണ്ടകളെ ഉപയോഗിച്ചും ക്രൂരമായ മര്‍ദ്ദനമഴിച്ചുവിട്ടത് എന്ന് സതീശന്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സഹകരണരംഗത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയില്‍ ഒരു കാര്യത്തിലും ഇനി സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ ഞങ്ങളുടെ അനുഭാവികളായ ആളുകളുടെ നിക്ഷേപങ്ങള്‍ തുടരണോ എന്നുകൂടി ആലോചിക്കും. 20 ഓളം ബാങ്കുകളാണ് പത്തനംതിട്ടയില്‍ സി പി എം പിടിച്ചെടുത്തത്. ആ ബാങ്കുകളുടെ സാമ്ബത്തിക സ്ഥിതി എന്താണ്,’ അദ്ദേഹം ചോദിച്ചു.വലിയ സാമ്ബത്തിക പ്രയാസങ്ങളിലേക്ക് ആ ബാങ്കുകള്‍ കൂപ്പുകുത്തുകയാണ് എന്നും സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ തന്നെ ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച്‌ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് എന്നും സതീശന്‍ ആരോപിച്ചു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും എന്നും അദ്ദേഹം വ്യക്തമാക്കി. .ചേവായൂരില്‍ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും അതിന് കൂട്ടു നിന്നു എന്നും വോട്ടു ചെയ്യാനെത്തിയ 5000 ത്തോളം പേരെയാണ് ആട്ടിയോടിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...

പ്രധാനമന്ത്രി മോദിയുമായുള്ള അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തി മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍....