വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ​ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ വിജയം നിങ്ങളുടേത് കൂടിയാണെന്ന് വരും നാളുകളിൽ താൻ ഉറപ്പാക്കുമെന്നും പ്രിയങ്ക കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി. പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. വയനാട്ടിലെ എൻ്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.ഈ ബഹുമതിയിലും, അതിലുപരി നൽകിയ അളവറ്റ സ്നേഹത്തിനും നന്ദി. യുഡിഎഫിലെ എന്റെ സഹപ്രവർത്തകർ, കേരളത്തിലെ നേതാക്കൾ, പ്രവർത്തകർ തുടങ്ങി എന്റെ പ്രചാരണത്തിനായി ഊണും ഉറക്കവുമുപേക്ഷിച്ച് 12 മണിക്കൂറോളം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്‍റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നു- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.വിജയത്തിന് പിന്നാലെ പ്രയങ്ക ഗാന്ധി മല്ലികർജുൻ ഖർഗെയുടെ വീട്ടിൽ എത്തി. ഖർഗെയുടെ വാസതിക്ക് മുന്നിലും ആഘോഷ പ്രകടനം ഉണ്ടായിരുന്നു. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും റോബർട്ട് വാദ്ര പ്രതികരിച്ചു. പ്രിയങ്ക നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജനതയുടെ പ്രശ്നങ്ങൾ പ്രിയങ്ക പാർലമെന്റിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...

‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി...