വീണ്ടും നിഗൂഢതകൾ നിറച്ച ഒരു ധ്യാൻ ശ്രീനിവാസൻ ചിത്രം; ഐ.ഡി. ടീസർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്റെ ടീസർ റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.പ്രൊജക്ട് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംങ്: അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് : ഹരീഷ് മോഹൻ, ഡിസ്‌ട്രിബ്യൂഷൻ: തന്ത്ര മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോൾ, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണി

Leave a Reply

spot_img

Related articles

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84 വയസായിരുന്നു.മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ...

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...