പെരുമ്പാവൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്‌ഡ്; മൂന്നു പേർ അറസ്റ്റില്‍

പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രത്തില്‍ നടതതിയ റെയ്ഡില്‍ നടത്തിപ്പുകാരൻ ഉള്‍പ്പടെ മൂന്നു പേർ അറസ്റ്റില്‍.നടത്തിപ്പുകാരനായ ബി.ഒ.സി റോഡില്‍ പുത്തുക്കാടൻ വീട്ടില്‍ പരീത് (69), സഹായികളായ മൂർഷിദാബാദ് മദൻ പൂരില്‍ ഇമ്രാൻ സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍സേഖ് (32) എന്നിവരെയാണ് പെരുമ്ബാവൂർ പോലീസ് പിടികൂടിയത്. ബംഗാള്‍ സ്വദേശിനികളായ യുവതികളായിരുന്നു ഇരകള്‍. ബിഒസി റസിഡൻഷ്യല്‍ ഏരിയയിലെ വീട്ടില്‍ പരീത് അനാശാസ്യകേന്ദ്രം നടത്തി വരികയായിരുന്നു.ഇതു സംബന്ധിച്ച്‌ നാട്ടുകാരുടെ പരാതിയും ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു’.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...