അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് പൗഷ് ശുക്ല ദ്വാദശിയില്‍ ആഘോഷിക്കാൻ തീരുമാനം.ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സുപ്രധാന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.2024 ജനുവരി 22-നാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത് . ഹിന്ദു കലണ്ടർ അനുസരിച്ച് ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ട്രസ്റ്റിന്റെ തീരുമാനം. പുരോഹിതന്മാരുമായി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു.“ഒന്നാം വാർഷികം 2025 ജനുവരി 11-ന് വരുന്ന പൗഷ് ശുക്ല ദ്വാദശിയില്‍ പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കും. ഈ ആചാരം നമ്മുടെ പുരാതന പാരമ്ബര്യങ്ങളെ മാനിക്കുകയും ഭക്തരെ നമ്മുടെ സാംസ്കാരിക വേരുകളുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു,” ചമ്ബത് റായ് പറഞ്ഞു.