ക്ഷേമ പെന്‍ഷന്‍ കയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാർ ; തിരിച്ചുപിടിക്കാൻ ധനവകുപ്പ്‌

സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരൽ. 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു. ധന വകുപ്പ്‌ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ്കണ്ടെത്തല്‍. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ, കോളജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാർ ഉൾപ്പെടെ പെൻഷൻ വാങ്ങുന്നുവെന്നുവാണ് കണ്ടെത്തല്‍. ക്ഷേമ പെൻഷൻ വാങ്ങുന്ന പട്ടികയിൽ ഹയർ സെക്കണ്ടന്‍ഡറി അധ്യാപകരടക്കമുള്ളവര്‍ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വിവരം. കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ്‌ ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കർശന അച്ചടക്ക നടപടിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശം നൽകിയതായാണ് വിവരം.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....