നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ രണ്ട് പേർ പിടിയിൽഅനിൽകുമാർ പി.ആർ, ബിബിൻകാന്ത് എം.ബി എന്നിവരെയാണ് വൈക്കം എക്സൈസ് സംഘം പിടികൂടിയത്. വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.

അനിലിനെ മുമ്പ് സമാനമായ കേസിൽ എക്സൈപ്പ് സംഘം പിടി കൂടിയിട്ടുണ്ട്. എന്നാൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ കൂടെ കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് അനിൽകുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.

നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം വെച്ചൂർ മേഖലയിലെ ക്രിമിനൽ കേസിൽ പെടുന്ന യുവാക്കൾക്ക് കേസ് നടത്തുന്നതിനും മറ്റും നൽകുന്നതായി വിവരം ലഭിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയിൽ കുടുക്കി ഒരു ക്രിമിനൽ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക വീട് മാറിയിരിക്കുകയായിരുന്നു .

ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച് പൊതുജനങ്ങളെയും പരാതി പറയുന്നവരെയും ഭീഷണിപ്പെടുത്തുക ഈ സംഘത്തിൻ്റെ പതിവാണ്. ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇത്തരം അനധികൃത നിരോധിത പുകയില ഉൽപന്ന കടകൾ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ സ്വീകരിച്ചാൽ പോലീസ് എക്സൈസ് അധികാരികളുടെ സഹകരണം ലഭിക്കുന്നതാണെന്നെന്നും അന്വേഷണ സംഘം അറിയിച്ചു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...