യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍.ഒല്ലൂർ സ്വദേശിനി സൗമ്യ(45) ആണ് കൊല്ലപ്പെട്ടത്.സംഭവത്തെ തുടർന്ന് സൗമ്യയുടെ അയല്‍വാസിയായ തോമസ്(63) ആണ് പിടിയിലായത്.തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. വീട്ടുകാർ തമ്മില്‍ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്ന സൗമ്യ വിവാഹമോചിതയാണ്.കൊലപാതകത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ പ്രതി തോമസിനെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.

Leave a Reply

spot_img

Related articles

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ...

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...