സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു

സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.

രാവിലെ എട്ടുമണിയോടെയാണ് നാട്ടുകാർ ആനയെ സെപ്റ്റിക് ടാങ്കില്‍ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. ജെസിബി ഉപയോഗിച്ച്‌ കല്ലും മണ്ണുമൊക്കെ മാറ്റിയിരുന്നു. എന്നാല്‍ പതിനൊന്നരയോടെ അനയുടെ അനക്കം നിലച്ചു.

വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇനി പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. രാത്രിയില്‍ ഈ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്ബൻ ആളൊഴിഞ്ഞ് കിടന്ന വീടിന് തൊട്ടടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.

Leave a Reply

spot_img

Related articles

നിതിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ...

മുഖ്യമന്ത്രിയും യു.എസ്. അംബാസിഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ...

ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയി​ലെത്തിയ...

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...