ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.

പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവർത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെല്‍ എസിപി ഉടൻ സ്ഥലത്തെത്തും.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...