സ്വകാര്യ ബസിൽ നിന്നും സ്ത്രീ തെറിച്ച് വീണ് അപകടം

തിരുവനന്തപുരം കല്ലറയിൽ സ്വകാര്യ ബസിൽ നിന്നും സ്ത്രീ തെറിച്ച് വീണ് അപകടം.കല്ലറ മരുതമൺ ജംഗ്ഷന് സമീപം ആണ് സ്വകാര്യ ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണത്. പാലോട് സ്വദേശി ഷൈലജ (52)നാണ് പരിക്കേറ്റത്. കല്ലറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് യാത്ര ചെയ്യവേ ആണ് അപകടം. അടുത്ത സീറ്റിലേക്ക് മാറി ഇരിക്കുവാൻ ശ്രമിക്കവേ വളവ് തിരിഞ്ഞ സമയത്താണ് പിടി തെറ്റി റോഡിലേക്ക് തെറിച്ച് വീണത്.ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ തുറന്ന് വച്ചിരുന്നതാണ് റോഡിലേക്ക് വീഴാൻ കാരണം. താടി എല്ലിന് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...