ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.

പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവർത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെല്‍ എസിപി ഉടൻ സ്ഥലത്തെത്തും.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു .ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍...

‘മായൻ’ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ...

സുന്ദര രാവണനേ…. ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

https://youtu.be/QFkL82O38Xk?si=9zyFEZxyOc3o-JmR ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി...

‘ടാരൻ്റിനോ(TARANTINO )’ ചിത്രീകരണം ആരംഭിച്ചു

ഒരു സിനിമയെ സംബന്ധിച്ചടത്തോളം . കെട്ടുറപ്പും, പുതുമയും നൽകുന്ന ഒരു കഥയുടെ പിൻബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ. അത്തരത്തിലൊരു സിനിമക്കാണ്...