ശബരിമലയിൽ വൻ ഭക്തജന തിരക്ക്, സി സി ടി വി നിരീക്ഷണം ശക്തമാക്കി

ശബരിമല തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌.ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി. ബിജോയ്‌ പറഞ്ഞു. തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സി സി ടി വി ക്യാമറകൾ ഉപയോഗപ്പെടുന്നുണ്ട്

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...